അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റിന് അനുകൂലമാണ്. സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുണ്ട്. ഡെമോക്രാറ്റിന്റെ മുൻതൂക്കം ട്രംപിന്റെ റിപബ്ലിക് പാർട്ടിക്കുള്ള തിരിച്ചടിയാണ്.
435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ഇന്ത്യൻ വംശജരായ 80തിലധികം പേർ അമേരിക്കയിൽ ജനവിധി തേടുന്നുണ്ട്.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക് പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നതിനായി പ്രചരണ റാലികളിൽ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഡെമോക്രാറ്റുകൾക്ക് വേണ്ടി മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയും രംഗത്തിറങ്ങി.
വോട്ടേണ്ണൽ ഇന്ന് തന്നെ ആരംഭിക്കും. നാളെയോടെ ഫലങ്ങളറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here