മണ്ഡലകാലത്തിന് മുന്നോടിയായി നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്

തിരുവതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് . മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരിൽ നിന്ന് വിഷയത്തിൽ വിശദീകരണം തേടിയതും യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന.
തന്ത്രിയിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികൾ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചർച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരൻ പിളളയുടെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ നടപടികൾ.
തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടർനടപടികളെന്നും ദേവസ്വം ബോർഡ് അംഗം കെപി ശങ്കർ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here