ഇൽഹാൻ ഒമർ, റാഷിദ ത്‌ലെയ്ബ്; ഇവർ അമേരിക്കയിലെ ആദ്യ മുസ്ലീം വനിതാ സെനറ്റേഴ്‌സ്

നിരവധി ചരിത്ര മുഹൂർത്തങ്ങളിലൂടെയാണ് ഇന്ന് നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് മുന്നേറുന്നത്. അമേരിക്കയുടെ ആദ്യ ഗേ ഗവർണറായി ജറേദ് പോളിസിന്റെ വിജയം ഏറെ ആവേശത്തോടെയാണ് ലോകജനത ഉറ്റുനോക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിജയം കൂടി അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി അമേരിക്കൻ സെനറ്റിനലേക്ക് രണ്ട് മുസ്ലീം വനിതകൾ ജയിച്ചുകയറിയിരിക്കുന്നു.

ഡെമോക്രാറ്റുകളായ ഇൽഹാൻ ഒമർ (മിന്നിസോട്ട), റാഷിദ ത്‌ലെയ്ബ് (മിഷിഗൻ) എന്നിവരാണ് അമേരിക്കയിൽ പുതു ചരിത്രം രചിച്ച വനിതാരത്‌നങ്ങൾ. ഹൗസിന് ആദ്യമായി രണ്ട് മുസ്ലീം വനിതകളെ ലഭിക്കുമ്പോൾ മസാച്യുസെറ്റ്‌സിന് ലഭിക്കുന്നത് ആദ്യ കറുത്ത കേൺഗ്രസ് വുമണിനെയാണ്. അയന്ന പേഴ്സ്ലിയാണ് ഇവിടുത്തെ വിജയി.

Ilhan Omar

ജോൺ കോൺയെഴ്‌സിന്റെ സീറ്റിലേക്കാണ് പലസ്തീനിയൻ അമേരിക്കനായ റാഷിദ ത്‌ലെയ്ബ് എത്തുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ സൊമാലി അമേരിക്കനാണ് ഇൽഹാൻ ഒമർ.

Rashida Tlaib

ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ വിങ്ങായ ഡെമോക്രാറ്റിക്‌സ സോഷ്യലിസ്റ്റ്‌സ് ാേഫ് അമേരിക്കയിലാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ തിളങ്ങിയ വനിതാ താരങ്ങൾ ഒമറും, ത്‌ലെയ്ബും, അലക്‌സാൻഡ്രിയയും അയന്നയുമെല്ലാം. സെപ്തംബറിൽ ശക്തനായ ജോ ക്രോലിയെ തോൽപ്പിച്ചതോടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Ayanna Pressley

ഇത്തവണ വിവിധ വംശത്തിൽപ്പെട്ട നിരവധി സ്ത്രീകൾ ഹൗസിൽ ഇടംനേടിയിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More