കെവിന്റേത് ദുരഭിമാനക്കൊല തന്നെ : കോടതി

kevin was a victim of honor killing says court

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം സെഷൻസ് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷൻ വാദം സെഷൻസ് കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം അതിവേഗ കോടതിയിൽ വിചാകരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെവിൻ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഇത് പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top