ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക്

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, സെനറ്റിലെ ഭൂരിപക്ഷം പ്രസിഡന്റിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 43 സീറ്റ് ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റുകള്‍ സ്വന്തമാക്കി. അതേസമയം, ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 190 സീറ്റ് മാത്രമാണുള്ളത്. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 241 ഉം ഡെമോക്രാറ്റുകള്‍ക്ക് 194 ഉം അംഗങ്ങളെയാണ് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here