നെയ്യാറ്റിൻകര കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിനായി തെരച്ചിൽ ഊർജിതം

വാക്ക് തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകര സ്വദേശി സനൽകുമാർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. നെടുമങ്ങാട് എഎസ്പി സുജിത് ദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഹരികുമാറിൻറെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ഹരികുമാർ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിൻറെ മൃതദേഹവുമായി നാട്ടുകാർ മൂന്ന് മണിക്കൂർ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top