പീഡനശ്രമമെന്ന പരാതി വ്യാജം, മുട്ടില്‍ മരംമുറി കേസ് സത്യസന്ധമായി അന്വേഷിച്ചത് വൈരാഗ്യകാരണം: ഡിവൈഎസ്പി വി വി ബെന്നി
താന്‍ വീട്ടമ്മയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡിവൈഎസ്പി വി വി ബെന്നി. പരാതിക്കാരിയോട് താന്‍ ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ലെന്നും പൂര്‍ണമായും കെട്ടിച്ചമച്ച പരാതിയാണിതെന്നും ബെന്നി ട്വന്റിഫോറിനോട് പറഞ്ഞു. മുട്ടില്‍ മരംമുറി കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Dysp v v benny says sexual allegation against him is false)
ഒരു കേസുമായി എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയോട് താന്‍ സംസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നുപോലുമില്ലെന്ന് ബെന്നി പറഞ്ഞു. കോണ്‍സ്ട്രബിള്‍മാരാണ് അവരോട് ഫോണില്‍ സംസാരിച്ചിട്ടുള്ളത്. മുട്ടില്‍ മരംമുറി കേസ് സത്യസന്ധമായി അന്വേഷിച്ചതല്ലാതെ തന്നെ ഇത്തരം വ്യാജ പരാതിയിലൂടെ തേജോവധം ചെയ്യാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ബെന്നി പറഞ്ഞു. രാജ്യത്ത് ആദ്യമായി മരത്തിന്റെ ഡിഎന്‍എ എടുത്ത് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയത്. ഇതാകാം ഈ വ്യാജപരാതിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതി വെളിപ്പെടുത്തല്‍ നടത്തിയ ചാനലിന്റെ ഉടമകള്‍ മുട്ടില്‍ മരംമുറി കേസിലെ പ്രതികളാണെന്നും ഇത് കേസ് അട്ടിമറിക്കാനുള്ള ഒരു ചാനലിന്റെ ഗൂഢശ്രമമാണെന്നും ബെന്നി പറഞ്ഞു.
Read Also: പ്രദർശനാനുമതി കിട്ടിയില്ല, ‘എമർജൻസി’യുടെ റിലീസ് തീയതി മാറ്റി; പ്രതികരിച്ച് കങ്കണ
തിരൂര്‍ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ പൊന്നാനി എസ്എച്ച്ഒയ്‌ക്കെതിരെ സ്ത്രീ നല്‍കിയ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശല്യം ചെയ്‌തെന്നായിരുന്നു സ്ത്രീയുടെ പരാതി. ഇത് അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ചും ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് മുന്‍പോ ശേഷമോ ഈ സ്ത്രീയെ പരിചയമില്ലെന്ന് ബെന്നി പറയുന്നു. താന്‍ എന്തെങ്കിലും ചെയ്‌തെങ്കില്‍ അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച വേളയില്‍ സ്ത്രീയ്ക്ക് ഇത് പറയാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഇപ്പോള്‍ കെട്ടിച്ചമച്ച കഥയുമായി എത്തുന്നതിന് പിന്നില്‍ മറ്റ് വൈരാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Dysp v v benny says sexual allegation against him is false
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here