ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കെ.സുധാകരന്‍

k.sudhakaran

ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സന്നിധാനം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് പറയുമ്പോഴും ബിജെപി ശബരിമലയെ കൈയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമായിരുന്നുവെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ശബരിമല യുവതീപ്രവേശനത്തിനായി കേസ് നല്‍കിയവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബിജെപി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top