ദുർമന്ത്രവാദം; ചെന്നൈയിൽ മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നൽകി; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു

three year old throat slit by woman

ചെന്നൈയിൽ മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നൽകി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. മാന്ത്രിക ശക്തി വർധിപ്പിക്കാനാണ് ബലി. സംഭവത്തെ തുടർന്ന് ചിന്നപ്പിള്ള എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 25നാണ് സംഭവമുണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കഴുത്ത് അറുത്ത നിലയിൽ തിങ്കളാഴ്ച്ചയോടെ കുട്ടിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുമ്പോൾ ദേഹത്ത് കിടന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ മോഷണ ശ്രമമല്ല കൊലപാതകത്തിനു പിന്നിലെന്നു മനസ്സിലാക്കിയതോടെ പോലീസ് ദുർമന്ത്രവാദമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയായ യുവതിയെ കണ്ടെത്തുകയും, ചോദ്യം ചെയ്യലിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ചിന്നപ്പിള്ള പോലീസിനോട് സമ്മതിച്ചു . കോടതിയിൽ ഹാജരാക്കിയ ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top