ഛത്തീസ്ഗഡിൽ സിപിഐ പ്രവർത്തകനെ നക്സലുകൾ വധിച്ചു

5 booked in connection with kollam auto driver murder case

ഛത്തീസ്ഗഡിൽ സിപിഐ പ്രവർത്തകനെ നക്സലുകൾ അടിച്ച് കൊന്നു.  ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇയാളെ വടികളുപയോഗിച്ച് ഒരു കൂട്ടം നക്സലുകൾ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top