യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുഫലത്തിൽ ഡെമോക്രാറ്റുകളുടെ തിരിച്ച് വരവ്

us elections

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി. 435 സീറ്റുകളിൽ 222സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ ജയിച്ചത്. കേവല ഭൂരിപക്ഷത്തിന് 218 സീറ്റുകൾ മതിയായിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് ഡെമോക്രാറ്റുകൾ ആധിപത്യം നേടുന്നത്. ഗവർണ്ണർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിന്റെ തന്നെ മുന്നേറ്റമാണ് ഉള്ളത്. രണ്ട് മുസ്ലീം വനിതകളും തെരഞ്ഞെടുപ്പിൽ ജയം കണ്ടു. ഡെമോക്രാറ്റ് ടിക്കറ്റിലാണ് ഇരുവരും മത്സരിച്ചത്. റഷീദ താലിബും ഇൽഹാൻ ഉമറുമാണ് ചരിത്രത്തിൽ ഇടം നേടിയ ആ യുവതികൾ. റഷീദ മിഷിഗനിൽ നിന്നും ഇൽഹാൻ മിനസോട്ടയിൽനിന്നുമാണു ജയിച്ചത്. കോൺഗ്രസിൽ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇൽഹാൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top