ശബരിമല അക്രമങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി; അറസ്റ്റിലായവരുടെ ജാമ്യഹര്‍ജി തള്ളി

ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയാണെന്ന് ഹൈക്കോടതി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. ഗോവിന്ദ് മധുസൂദനൻ അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top