ട്രംപിന്റെ അതൃപ്തി; യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു

യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സെഷന്‍സിനു പകരം മാത്യു വിറ്റാക്കറെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. ട്രംപിന്റെ അതൃപ്തിയാണ് സെഷന്‍സിന്റെ രാജിയിലേക്ക് നയിച്ചതെന്ന് സൂചനകളുണ്ട്. പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജിവയ്ക്കുകയാണെന്ന് ട്രംപിനുള്ള കത്തില്‍ സെഷന്‍സ് പറഞ്ഞു. യുഎസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോര്‍ണി ജനറലിന്റേത്. ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു സെഷന്‍സും. ആദ്യകാലത്ത് ട്രംപ് അനുകൂലിയായിരുന്നെങ്കിലും പിന്നീട് വിമര്‍ശകനായി. അലബാമയില്‍ നിന്നുള്ള സെനറ്ററാണ് സെഷന്‍സ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top