ശബരിമല ദർശനത്തിന് എത്തിയ 52വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ

ശബരിമല ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിയും 52 വയസ്സുകാരിയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയിൽ. ബിജെപി പ്രവർത്തകനായ പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായിരിക്കുന്നത്. നേരത്തെ പത്തനംതിട്ടയിൽ ശബരിമലക്ക് പോകാനെത്തിയ ലിബിയെന്ന യുവതിയെ ആക്രമിച്ച കേസിലും സൂരജ് പ്രതിയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനായി എത്തിയ ലളിതയെയാണ് സൂരജ് അടങ്ങുന്ന സംഘം ആക്രമിച്ചത്. സൂരജിനെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here