Advertisement

ശബരിമല വിധി; ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുക ആര്യാമ സുന്ദരം

November 9, 2018
Google News 1 minute Read
aryama sundaram

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം. ദേവസ്വം ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിശദാംശങ്ങളും വിവരങ്ങളും നല്‍കാനുമായി ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഭിഭാഷകരായ കെ ശശികുമാര്‍, എസ് രാജ്‌മോഹന്‍ എന്നിവരെ ബോര്‍ഡ് ചുമതലപ്പെടുത്തി.

ഈ മാസം 13-ാം തീയതി സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍, ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും ബോര്‍ഡിന്റെ നിലപാട് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കുക.  ഇതോടൊപ്പം ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്ന കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് എം രാജഗോപാലന്‍ നായരുടെ വിദഗ്ധ അഭിപ്രായം ആരായാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here