കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മരണം ഒമ്പതായി

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. അപകടത്തില്‍ 33പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഒമ്പതായെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. രണ്ടര ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. മുപ്പത്തിയയ്യായിരം ഏക്കര്‍ സ്ഥലം പൂര്‍ണ്ണമായും കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. തൗസന്റ് ഓക്സ് എന്ന സ്ഥലത്താണ് ആദ്യം തീ പടര്‍ന്നത്. ഇതിന് പിന്നാലെ ക്യാംപ് ക്രിക്ക് എന്ന സ്ഥലത്തും തീ പിടുത്തം ഉണ്ടായി. മാലിബുവിലേക്ക് ഇപ്പോള്‍ തീ വ്യാപിക്കുകയാണ്. ഇവിടെ ശക്തമായി വീശിയടിക്കുന്ന കാറ്റ് തീ വ്യാപിപ്പിക്കുന്നത് ഭീഷണിയുണ്ടാക്കുന്നുണ്ട്.
fire
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News