ശബരിമലയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് കേസ് നടത്തിയാല്‍ ഹുണ്ടികകളില്‍ പണമിടില്ല: രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ നിന്നുള്ള കാശ് ഉപയോഗിച്ച് ശബരിമലയ്‌ക്കെതിരെ കേസ് നടത്തിയാല്‍ ദേവസ്വം ബോര്‍ഡിന്റെ ഹുണ്ടികകളില്‍ പണമിടരുതെന്ന് ക്യാംപെയിന്‍ നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല യുവതീ പ്രവേശനവിധിയെ പിന്തുണച്ച് സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന ക്യാംപെയിന്‍ മുന്നോട്ടുവെക്കുമെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയത്.
ഈ മാസം 13-ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ക്യാംപെയിന്‍ ആരംഭിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. സ്റ്റാറ്റസ് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറഞ്ഞു, അതും കൊടുത്തില്ല. എന്നാല്‍ മിണ്ടാതിരിക്കുകയെങ്കിലും വേണ്ടേ? ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്താല്‍ ആ കേസ് പിന്നെ നിലനില്‍ക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here