കോഴിക്കോട്ട് എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം

കോഴിക്കോട്ട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. എല്‍ഡിഎഫ്, യുഡിഎഫ്  പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പൊലീസ് ലാത്തി വീശി.

മുപ്പത് വര്‍ഷമായി യുഡിഎഫാണ് കോഴിക്കോട്ടെ മുക്കം സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് തെരഞ്ഞടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top