സനല്‍ വധം; ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസ് ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഐ.ജി എസ് ശ്രീജിത്തിന് ചുമതല നല്‍കിയിട്ടുണ്ട്. ഐജി തലത്തിലുള്ള അന്വേഷണം വേണമെന്ന് സനലിന്റെ ഭാര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും മരിച്ച സനലിന്റെ ഭാര്യ വിജി പറഞ്ഞു. ഡി.വൈ.എസ്.പി പ്രതിയായ കേസ് ആയതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിക്കുമോ എന്ന പേടിയുണ്ടെന്ന് വിജി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, പ്രതിയായ ഡി.വൈ.എസ്.പിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഡി.വൈ.എസ്.പിയെ സഹായിച്ച ആള്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത്. തൃപ്പരപ്പയിലെ ലോഡ്ജിന്റെ മാനേജരാണ് ഇയാള്‍. സംഭവത്തിന് ശേഷം ഹരികുമാര്‍ ആദ്യം എത്തിയത് ഈ ലോഡ്ജിലാണ്. ഇയാള്‍ ഡിവൈഎസ്പിയ്ക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കമ്പനികളുടെ സിം കാര്‍ഡുകളാണ് നല്‍കിയത്. അടുത്ത ബന്ധമുള്ളവരെ ഇത് ഉപയോഗിച്ചാണ് ഹരികുമാര്‍ വിളിച്ചത്. എന്നാല്‍ ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. സതീഷിന്റെ ഡ്രൈവര്‍ രമേശുമെത്താണ് ഹരികുമാര്‍ രക്ഷപ്പെടുന്നത്. രമേശ് ഇപ്പോഴും ഒളിവിലാണ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here