ബിജെപിയുടെ രഥയാത്രയ്ക്കു തടസം സൃഷ്ടിച്ചാല്‍ ചതച്ചരയ്ക്കും: ലോക്കറ്റ് ചാറ്റര്‍ജി

local

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് ആരെങ്കിലും തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെയെല്ലാം രഥത്തിന്റെ ചക്രങ്ങള്‍ക്കടിയിലിട്ട് ചതച്ചരയ്ക്കുമെന്ന് ബിജെപി വനിതാ നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. മാള്‍ഗഡയില്‍ ഒരു പൊതുയോഗത്തിനിടയിലാണ് ലോക്കറ്റ് ചാറ്റര്‍ജിയുടെ വിവാദ പരാമര്‍ശം. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കുകയാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ രഥത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചതച്ചരയ്ക്കും. പശ്ചിമ ബംഗാളിലെ മഹിളാ മോര്‍ച്ചാ പ്രസിഡന്റാണ് ലോക്കറ്റ് ചാറ്റര്‍ജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top