സനല്‍ വധം; ഡിവൈഎസ്പിയെ സഹായിച്ച ആള്‍ പിടിയില്‍

സനല്‍ കൊലപാതക കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ആള്‍ പിടിയില്‍. ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത്. തൃപ്പരപ്പയിലെ ലോഡ്ജിന്റെ മാനേജരാണ് ഇയാള്‍. സംഭവത്തിന് ശേഷം ഹരികുമാര്‍ ആദ്യം എത്തിയത് ഈ ലോഡ്ജിലാണ്. ഇയാള്‍ ഡിവൈഎസ്പിയ്ക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കമ്പനികളുടെ സിം കാര്‍ഡുകളാണ് നല്‍കിയത്. അടുത്ത ബന്ധമുള്ളവരെ ഇത് ഉപയോഗിച്ചാണ് ഹരികുമാര്‍ വിളിച്ചത്. എന്നാല്‍ ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. സതീഷിന്റെ ഡ്രൈവര്‍ രമേശുമെത്താണ് ഹരികുമാര്‍ രക്ഷപ്പെടുന്നത്. രമേശ് ഇപ്പോഴും ഒളിവിലാണ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം സനല്‍ കുമാറിന്റെ ഭാര്യ വിജി ഹൈക്കോടതിയെ സമീപിക്കും. മരണം അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് വിജിയുടെ ആരോപണം. . കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം. അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട് .സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here