താരനിശ; അഭിനേതാക്കളുടെ സംഘടനയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ചര്‍ച്ച ഇന്ന്

വിദേശ താരനിശയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എഎംഎംഎയുമായി ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് കൊച്ചിയിലാണ് ചര്‍ച്ച. പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലേക്കും റിഹേഴ്സലിനുമായി താരങ്ങളെ ഷൂട്ടിംഗ് നിറുത്തി വച്ച് നല്‍കണമെന്നാണ് താര സംഘടന ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് സംഘടന ഈ തീരുമാനം എടുത്തതെന്നാണ് നിര്‍മ്മാതാക്കളുടെ ആരോപണം.
പ്രളയം സിനിമ മേഖലയേയും ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് നിറുത്തി വച്ച് ഒരിക്കലും താരങ്ങളെ വിട്ട് നല്‍കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. നവംബര്‍ 28മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്നായിരുന്നു എഎംഎംഎയുടെ ആവശ്യം. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് താരനിശ നടത്തുന്നത്. പ്രശ്നപരിഹാരത്തിന് ചർച്ച നടത്താമെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സഹകരിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here