പോലീസ് അപകടമരണമാക്കാന്‍ ശ്രമിക്കുന്നുവെന്ന് സനലിന്റെ ഭാര്യ

ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ ഭാര്യ വിജി ഹൈക്കോടതിയെ സമീപിക്കും. മരണം അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് വിജിയുടെ ആരോപണം. . കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
അതേസമയം ഒളിവിൽ കഴിയുന്ന ഹരികുമാറിനെ കുറിച്ച് വ്യക്തമായ ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല.ഇന്നലെ ഹരികുമാര്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഈ തീരുമാനത്തില്‍ നിന്ന് ഹരികുമാര്‍ ഇപ്പോള്‍ പിന്മാറിയിട്ടുണ്ടെന്നാണ് സൂചന. മൊബൈല്‍ ഉപയോഗിക്കുകയോ, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുകയോ ചെയ്യാതെയാണ് ഹരികുമാറിന്റെ ഒളിവ് ജീവിതം. സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട് .സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here