തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ; തിരുത്തി ശശി തരൂര്‍

yuva morcha workers attack shashi tharoor office

കടുകട്ടിയായ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍ എംപി. പലപ്പോഴും ശശി തരൂര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാകാറുമുണ്ട്. എന്നാല്‍, ഇത്തവണ ശശി തരൂരിന് ‘അടിതെറ്റി’. തങ്ങളെ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്ന ശശി തരൂരിന് സോഷ്യല്‍ മീഡിയ നല്ല ഉഗ്രന്‍ പണിയാണ് കൊടുത്തത്. ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയായത്. ഈ അക്ഷരത്തെറ്റ് സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ഒടുവില്‍ ശശി തരൂര്‍ തന്നെ തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കുകയായിരുന്നു.

ഔദ്യോഗിക പേജില്‍ ശനിയാഴ്ച ഇട്ട ട്വീറ്റിലാണ് തരൂരിന് തെറ്റുപറ്റിയത്. എം.ഇ.എസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ യോഗത്തെ യു.എ.ഇയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റായിരുന്നു അത്. innovation എന്നതിനു പകരം Innivation എന്നാണ് തരൂര്‍ ട്വിറ്ററില്‍ എഴുതിയത്. തരൂരിന്റെ തെറ്റു ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ ചിലര്‍ ഇതൊരു പുതിയ വാക്കായിരിക്കാമെന്നും വാദിച്ചു. എന്നാല്‍, ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നു തുറന്നു സമ്മതിച്ച് തരൂര്‍ തന്നെ റീ ട്വീറ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top