‘അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!’; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല: പി.എസ് ശ്രീധരന്‍പിള്ള

തന്ത്രി തന്നെയാണോ നിയമോപദേശം ചോദിച്ച് തന്നെ വിളിച്ചതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. 19-ാം തിയതി തനിക്ക് നൂറുകണക്കിന് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. അത് ആരൊക്കെയാണ് എന്നൊന്നും അറിയില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള ശബരിമല സംരക്ഷണ യാത്രയില്‍ പറഞ്ഞു.

തന്നെ ഒരുപാട് പേര്‍ വിളിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവരെല്ലാം സംസാരിച്ചത്. എന്റെ അഭിപ്രായം ചോദിച്ചവരുണ്ട്, ചിലര്‍ എനിയ്ക്ക് നിര്‍ദേശങ്ങള്‍ തന്നിട്ടുമുണ്ട്. നട അടയ്ച്ചാല്‍ കോടതിയലക്ഷ്യമാകുമോ എന്ന് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയാണ് കൊടുത്തത്. തന്ത്രിയാണ് വിളിച്ചതെന്ന് തനിക്ക് തോന്നി. എന്നാല്‍, അദ്ദേഹം തന്നെ അത് നിഷേധിച്ചു. തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല. അതുകൊണ്ട്, വിളിച്ചട്ടില്ല എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കില്‍ അതായിരിക്കും ശരി. ഇനി കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ അതേ കുറിച്ച് അന്വേഷിക്കട്ടെ. കോടതിയിലും ഇത് തന്നെയാണ് താന്‍ പറയാന്‍ പോകുന്നതെന്നും പി.എസ് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top