വോട്ടെടുപ്പിനിടെ ദണ്ഡേവാഡയില്‍ സ്ഫോടനം

blast

ദണ്ഡേവാഡയില്‍ സ്ഫോടനം. വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ആക്രമണം, മാവോ ആക്രമണമാണെന്ന് സംശയിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 18മണ്ഡലങ്ങളില്‍ 10മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്. ദണ്ഡേവാഡയിലെ തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുഴിബോംബാണ് സ്ഫോടനം ഉണ്ടാക്കിയത്. സിആര്‍പിഎഫിനെ ലക്ഷ്യം വച്ചാണ് ഇവിടെ കുഴി ബോംബ് സ്ഥാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top