തോമസ് ചാണ്ടി നിലം നികത്തി നിര്‍മ്മിച്ച ലേക്ക് പാലസിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണം

Thomas Chandy

മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. നിലം നികത്തി നിര്‍മ്മിച്ച ലേക്ക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുനീക്കണമെന്ന് കൃഷിവകുപ്പ്. പോലീസ് നിരീക്ഷണത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിക്കണം. ആലപ്പുഴ മുന്‍ കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിന് എതിരായി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ തള്ളി. സ്ഥലത്ത് വീണ്ടും തെളിവെടുപ്പ് നടത്തണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. കൃഷിവകുപ്പാണ് അപ്പീല്‍ തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top