അഹിന്ദുക്കള്‍ കയറി; പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നട അടച്ചു

അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി നട അടച്ചു. നട അടച്ചതിനെ തുടര്‍ന്ന് ഇന്നലെ മുതലുള്ള പൂജകള്‍ നിറുത്തി വച്ചിരിക്കുകയാണ്. ശുദ്ധിക്രിയകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം വെള്ളിയാഴ്ച മുതലുള്ള പൂജകള്‍ ഒന്നുകൂടി നടത്തും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ പുരോഗമിക്കുന്നത്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ഞായറാഴ്ച കയറിയവരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. . നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തർക്ക് പ്രവേശിക്കാം. ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്. മറ്റ് മതസ്ഥർ ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here