ഡ്യൂട്ടിയ്ക്ക് എത്തിയ വനിതാപോലീസുകാരുടെ പ്രായം പരിശോധിച്ചെന്ന് വത്സന്‍ തില്ലങ്കേരി

valsan thillangeri

ചിത്തിര ആട്ട വിശേഷ പൂജകളുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി ശബരിമലയില്‍ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥകളുടെ പ്രായം പരിശോധിച്ചെന്ന് ആര്‍എസ്എസ് വത്സന്‍ തില്ലങ്കേരി. ഉദ്യോഗസ്ഥകളുടെ പ്രായം തെളിയിക്കുന്ന രേഖകളാണ് പരിശോധിച്ചതെന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. മുതലക്കുളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് തിലങ്കേരിയുടെ പ്രസംഗം.

15വനിതാ പോലീസുകാരെയാണ് സന്നിധാനത്ത് നിയോഗിച്ചത്. പ്രതിഷേധത്തിനിടെ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയതും,  പോലീസുകാരുടെ മെഗാഫോണ്‍ ഉപയോഗിച്ചതും വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top