സനലിനെ കൊന്നത് മനഃപൂര്‍വ്വം; ജാമ്യം നല്‍കരുതെന്ന് ക്രൈം ബ്രാഞ്ച്

harikumar

സനല്‍കുമാര്‍ കൊല യാദൃശ്ചികമല്ലെന്ന് ക്രൈംബ്രാഞ്ച്. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഹരികുമാറിന് ജാമ്യം നല്‍കരുതെന്നുെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. യാദൃശ്ചികമായി പിടിവലിയ്ക്ക് ഇടയില്‍ സംഭവിച്ചതാണിതെന്നാണ് ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്ളത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിനെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല മനഃപൂര്‍വ്വമാണെന്ന വസ്തുത ഉള്ളത്.

നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top