കാട്രിന്‍ മൊഴിയില്‍ താരമായി ‘ജിമിക്കി കമ്മല്‍’

katrin mazhi

ജിമിക്കി കമ്മല്‍ എന്ന ഒരൊറ്റപ്പാട്ടുകൊണ്ട് ഒരു പരിധിവരെ ലോകം മുഴുവന്‍ അറിഞ്ഞതാണ് മലയാള സിനിമയെ. എന്നാല്‍ വീണ്ടും ആ ഗാനം തരംഗമാകുകയാണ്. കാട്രിന്‍ മൊഴി എന്ന ജ്യോതികയുടെ ചിത്രത്തിലൂടെയാണ് ഈ ഗാനം വീണ്ടും പ്രേക്ഷകരെ തേടിയെത്തുന്നത്. തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. തുമാരി സുലുവില്‍ ഒരു പഴയ ഹിന്ദി ഗാനത്തിന് ഒത്ത് ചുവടുവയ്ക്കുന്ന ഗാനത്തിന്റെ ഭാഗത്താണ് തമിഴില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടെത്തുന്നത്.

ജ്യോതികയും ലക്ഷ്മി മഞ്ചുവുമാണ് ഗാനരംഗത്ത് ചുവട് വെച്ചിരിക്കുന്നത്. ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിനായി ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാലപിച്ച ഗാനമാണ്  ജിമിക്കി കമ്മൽ.  രാധാമോഹൻ സംവിധാനം നിർവഹിക്കുന്ന കാട്രിൻ മൊഴിയിലും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top