ശബരിമല; റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. അഭിഭാഷകനായ വിജയ് ഹന്‍സിരയിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹര്‍ജികളും 49 പുനപരിശോധനാ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് റിട്ട്, റിവ്യൂ ഹര്‍ജികളില്‍ തീരുമാനമെടുക്കുക.

റിട്ട് ഹര്‍ജികള്‍ ഇന്ന് പതിനൊന്ന് മണിയോടെ പരിഗണിച്ചെങ്കിലും പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമായതിനുശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. അതേസമയം, യുവതീ പ്രവേശന വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top