ഭരണഘടനാ ബെഞ്ചിന്റെ സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ല (വിധിയുടെ പകര്‍പ്പ്)

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കും. എന്നാല്‍, ഈ വിധിക്കെതിരെ സമര്‍പ്പിച്ച 50 ഓളം പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സന്നദ്ധതയാണ് അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയവര്‍ക്കും വിധിയെ എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയാണ് സുപ്രീം കോടതി. ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അതുവരെ, സെപ്റ്റംബര്‍ 28 ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലനില്‍ക്കുമെന്ന് ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

വിധിയുടെ പകര്‍പ്പ് ചുവടെ:

SABARIMALA ORDER

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top