യുവതീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ല

migrant workers supreme court

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ല. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയെങ്കിലും മുന്‍ വിധി സ്റ്റേ ചെയ്തിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

സെപ്റ്റംബര്‍ 28 ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇതിനെതിരായ 49 പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഇന്ന് പരിഗണിച്ചത്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗങ്ങള്‍ വിശദമാക്കാന്‍ ഒരു അവസരം കൂടി നല്‍കുകയാണ് സുപ്രീം കോടതി. ജനുവരി 22 ന് തുറന്ന കോടതിയില്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കും. കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കും. തുറന്ന കോടതിയില്‍ വീണ്ടും കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനത്തിലെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top