ഇസ്രായേൽ വ്യോമാക്രമണം; 3 പാലസ്തീനികൾ കൊല്ലപ്പെട്ടു

three Palestine killed in israel bomb attack

ഫലസ്തീനികൾക്ക് നേരെ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം, ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.

24 മണിക്കൂറിനുള്ളിൽ രണ്ട് ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തിയത്. രണ്ടാമത്തെ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിന്റെ ക്രൂരതക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ആക്രമണത്തിൽ ഹമാസ് നേതാക്കളടക്കം 7 പേർ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top