ഇടക്കാല തെരഞ്ഞെടുപ്പ്; ഫ്‌ളേറിഡയിൽ വീണ്ടും വോട്ടെണ്ണൽ

യുഎസ് സെനറ്റിലേക്കും സംസ്ഥാന ഗവർണർ സ്ഥാനത്തേക്കും ഫ്‌ളോറിഡയിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാഴാഴ്ച വീണ്ടും വെട്ടെണ്ണൽ. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമാണ് ഫ്‌ളോറിഡ. വോട്ടുശതമാനത്തിൽ സ്ഥാനാർഥികൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

റിപ്പബ്ലിക്കൻ സ്ഥാനാർഥി റിക് സ്‌കോട്ടും ഡെമോക്രാറ്റിക് സ്ഥാനാർഥി ബിൽ നെൽസണും തമ്മിലാണ് ഫ്‌ളോറിഡയിൽ നിന്നും യുഎസ് സെനറ്റിലേക്ക് മത്സരിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ബിൽ നെൽസൺ നേരിയ വോട്ടിൽ പരാജയപ്പെട്ടു 0.15 ശതമാനം വോട്ടിനായിരുന്നു റിപബ്ലിക് സ്ഥാനാർഥിയുടെ വിജയം. ഇവിടെ വീണ്ടും വോട്ടെണ്ണണമെന്നാണ് ഡെമാക്രാറ്റിക് പാർട്ടിയുടെ ആവശ്യം.

ഫ്‌ളോറിഡയിലെ ഗവർണർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി റോൺ ഡെസാന്റിസാണ് വിജയിച്ചത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി ആൻഡ്ര്യൂം ഗില്ലം കുറഞ്ഞ മാർജിനിലാണ് തോറ്റത്. ഈ വോട്ടും വോട്ടെണ്ണമെന്ന് ആൻഡ്യൂ ഗില്ലവും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഇരുപാർട്ടികളും പരസ്പരം ആരോപിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top