എ.എ റഹീം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

AA Rahim

ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്. കെ സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം. സ്വരാജും പ്രസിഡന്റായിരുന്ന എ.എന്‍ ഷംസീറും സ്ഥാനമൊഴിഞ്ഞു. ഡിവൈഎഫ്‌ഐ 14-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കൂറ്റന്‍ റാലി വൈകീട്ട് കോഴിക്കോട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top