സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും

ps sreedharan pillai

ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ച് ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. നാളെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേരുക. സര്‍ക്കാറിന്റേത് വൈകി വന്ന വിവേകമാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top