സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയില്‍

കൊല്ലം കൊട്ടിയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. പ്ലാക്കാട് എ യൂണിറ്റ് ഭാരവാഹിയായ മണ്ണഞ്ചേരിയില്‍ വിനീത് കുമാറാണ് പിടിയിലായത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സിസിടിവി വഴി റെക്കോര്‍ഡ് ചെയ്ത കുട്ടിയുടെ നിരവധി ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിദേശത്ത് പോയ ഇയാള്‍ തിരിച്ച് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്നലെ ഇയാളെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചാത്തന്നൂര്‍ എസ് ഐ സരിന്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here