ഹരികുമാറിന്റെ മരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും

ഹരികുമാറിന്റെ മരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍ കുമാര്‍ അന്വേഷിക്കും. മറ്റെന്തെങ്കിലും ദുരുഹത മരണത്തില്‍ ഉണ്ടോ എന്നാണ് അന്വേഷിക്കുക. പോലീസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന വീട്ടില്‍ എങ്ങനെയാണ് ഹരികുമാര്‍ എത്തിയതെന്നതും അന്വേഷിക്കും. കീഴടങ്ങുന്നതിനായാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തിലെ വീട്ടിലെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെയോടെ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂട്ടുപ്രതിയായ ബിനു ഇന്നലെ ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ബിനുവിന്റെ മൊഴി അനുസരിച്ച് അപകടത്തിന് ശേഷം സ്വന്തം കാറില്‍ ഡിവൈഎസ്പി ആദ്യം പോയത് ഈ വീട്ടിലേക്കാണ്. അവിടെ നിന്ന് വസ്ത്രങ്ങളെടുത്ത് യാത്ര ചെയ്യാനാരംഭിച്ചു. ഇതിനിടെ അഭിഭാഷകനെ കണ്ടു. പിന്നീട് യാത്ര തുടര്‍ന്നു. എവിടെയും തങ്ങാതെയാണ് യാത്ര തുടര്‍ന്നത്. ധര്‍മ്മസ്ഥലവരെ ഈ യാത്ര തുടര്‍ന്നു. പ്രമേഹരോഗ ബാധിനതായതിനാല്‍ കൃത്യമായി ഭക്ഷണവും മറ്റം കഴിക്കാതെ വന്നതോടെ ആകെ അവശനായി.
ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ചെങ്കോട്ട വഴി കല്ലമ്പലത്തേക്ക് പോയി. കീഴടങ്ങുമെന്ന് അറിയിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.നെയ്യാറ്റിന്‍കര സബ് ജയിലില്‍ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യെന്നാണ് യാത്രയില്‍ ഉടനീളം ഹരികുമാര്‍ പറഞ്ഞതെന്ന് ബിനു പറയുന്നു. ബിനുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here