പി.കെ ശശിക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി പി.കെ ശ്രീമതിക്ക് കത്തയച്ചു

ഷൊർണുർ എംഎല്‍എ പി.കെ ശശിക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി അന്വേഷണ കമ്മിറ്റിയംഗം പി.കെ ശ്രീമതിക്ക് കത്തയച്ചു. ശശിക്കെതിരെ അന്വേഷണം പൂർത്തിയായെന്ന് പറയുമ്പോഴും പാർട്ടി എന്ത് നിഗമനത്തിൽ എത്തിചേർന്നെന്ന് തന്നെ ആരും അറിയിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയിൽ വിശ്വാസമുള്ളത് കൊണ്ടാണ് ഇപ്പോഴും പോലീസിൽ പരാതി നൽകാത്തതെന്നും ആ വിശ്വാസം തകർക്കരുതെന്ന് പെൺകുട്ടിയുടെ കത്തിലുണ്ട്. അതേ സമയം ശശി വിഷയം നവംബര്‍ 23ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി ചർച ചെയ്യും. പെൺകുട്ടി ഇത് രണ്ടാം തവണയാണ് അന്വേഷണ കമ്മീഷൻ അംഗം പി.കെ ശ്രീമതിക്ക് കത്തയക്കുന്നത്.
ശശിക്കെതിരായ പരാതിയിൽ അന്വേഷണം പൂർത്തിയായെന്ന് പറയുമ്പോഴും ഇക്കാര്യം ആരും തന്നെ അറിയിച്ചിട്ടില്ലെന്ന് പെൺകുട്ടിയുടെ കത്തിലുള്ളത്. അന്വേഷണ കമ്മീഷന്റെ നിഗമനം എന്താണെന്നറിയാനും തനിക്ക് താത്പര്യമുണ്ടെന്ന് പെൺകുട്ടി കത്തിൽ പറയുന്നു. പാർട്ടിയിൽ ഇപ്പോഴും വിശ്വാസം ഉള്ളത് കൊണ്ടാണ് പോലീസിൽ പരാതി നൽകാത്തത്. പാർട്ടിയിലുള്ള തന്റെ വിശ്വാസം തകർക്കരുതെന്നും കത്തിൽ സൂചനയുണ്ട്. പി.കെ.ശശി ഫോണിൽ വിളിച്ച് ശല്യം ചെയ്തതിന്റെ തെളിവും തന്റെ പക്കലുണ്ടെന്ന് പെൺകുട്ടി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 14നാണ് പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് നൽകിയത്.പിന്നീട് ആഗസ്റ്റ് 31 ന് മുതിർന്ന നേതാക്കളായ പികെ ശ്രീമതിയേയും എകെ ബാലനേയും സംസ്ഥാന കമ്മിറ്റി അന്വേഷണത്തിന് നിയോഗിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here