റഫാൽ ഇടപാട്; വ്യോമസേന ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ ഹാജരാകണമെന്ന് സുപ്രീംകോടതി

sc summons air force officials for rafale case hearing

റാഫേൽ ഇടപാടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. വ്യോമസേന ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ ഹാജരാകണമെന്ന് പറഞ്ഞ കോടതി വ്യോമസേനയിൽ നിന്ന് നേരിട്ട് വാദം കേൾക്കണമെന്നും പറഞ്ഞു.

കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ റാഫേൽ ഇടപാടിന്റെ രേഖകളും ജെറ്റ് വിമാനത്തിന്റെ വിലയുമെല്ലാം അറിയിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ആദ്യം ഈ വിവരങ്ങൾ അതീവരഹസ്യമാണെന്നും നൽകാൻ കഴിയില്ലെന്നും കേന്ദ്രം നിലപാടെടുത്തെങ്കിലും പിന്നീട് സീൽ വെച്ച കവറിൽ രേഖകൾ സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top