‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചു

trupthi desai

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തുന്നു. ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തുമെന്നും ആവശ്യമായ എല്ലാ സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഇന്ന് ഉച്ചയോടെയാണ് ഈമെയില്‍ വഴി തൃപ്തി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തനിക്കൊപ്പം വേറെ ആറ് യുവതികള്‍ ഉണ്ടാകുമെന്നും തൃപ്തി ദേശായി കത്തില്‍ പറയുന്നു. പൂനെയില്‍ നിന്ന് വിമാനമാര്‍ഗം ശനിയാഴ്ച കേരളത്തിലെത്തും. താനും മറ്റ് യുവതികളും ശബരിമല ദര്‍ശനത്തിന് ശേഷം മാത്രമേ കേരളത്തില്‍ നിന്ന് തിരിച്ചുപോകൂ. ആ സമയത്ത് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് തൃപ്തി ആവശ്യപ്പെട്ടു.

താന്‍ ശബരിമലയിലെത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 300 ഓളം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കേരളത്തിലെത്തിയാല്‍ സുരക്ഷ ആവശ്യമാണെന്ന് കാണിച്ചാണ് കത്ത്. മഹാരാഷ്ട്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. കത്തിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top