യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി

ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നതിന്റെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും കൂടിക്കാഴ്ച്ച നടത്തി. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കുമെന്ന് യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാൾ ശക്തനാണ് മോദിയെന്ന രജനീകാന്തിൻറെ നിലപാടിനെ യച്ചൂരി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദർശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top