ഡൽഹിയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

major fire break out in delhi factory

ഡൽഹിയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. വടക്ക് പടിഞ്ഞാറെ ഡൽഹിയിലെ ഭവാന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഫാക്ടറിക്ക് തീപിടിച്ചത്. 22 അഗ്‌നിശമന സംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആർക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. സ്ഥലത്തെത്തിയ അഗ്‌നിശമനസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top