ഐഎൻആർസി 2018 ലെ ചാമ്പ്യനെ കണ്ടെത്തുക പോപ്പുലർ റാലിയിൽ

പോപ്പുലർ റാലിയുടെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് ചടങ്ങ് ഡിസംബർ 13 ന്. ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് പട്ടം ഇത്തവണ കണ്ടെത്തുന്നത് ഈ റാലിയിലൂടെയാണ്. രാവിലെ കൊച്ചിയിലെ ഹോട്ടൽ ലെ മെറീഡിയനിലാണ് ഫഌഗ് ഓഫ് ചടങ്ങ് നടക്കുക. 2010 ന് ശേഷം ഇതാദ്യമായാണ് കേരളം ഒരു ഐഎൻആർസി മത്സരത്തിന് വേദിയാകുന്നത്.

കുട്ടിക്കാനത്തെ മലനിരകളിലെ ടർമാക്ക് പ്രതലത്തിലൂടെയാണ് റാലിയുടെ 9 സ്‌പെഷ്യൽ സ്റ്റേജുകൾ നടക്കുക. പിറ്റേന്ന് അതിരാവിലെ നടക്കുന്ന രണ്ട് സ്‌പെഷ്യൽ സ്റ്റേജും കൂടി പിന്നിട്ട ശേഷം റാലി ഡ്രൈവർമാർ കൊച്ചിയിലേക്ക് തിരിക്കും. വൈകീട്ട് കൊച്ചിയിൽവച്ച് ഒരു സൂപ്പർ സ്‌പെഷ്യൽ സ്റ്റേജ് കൂടി അരങ്ങേറും. ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് ലെ മെറീഡിയനിൽ നടക്കുന്ന സമ്മാനദാനത്തോടെ റാലി അവസാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top