വിധി നടപ്പിലാക്കാന്‍ സാവകാശം തേടുന്നത് ആലോചനയില്‍: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെടുന്ന കാര്യം ആലോചനയിലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കോടതിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ നിയമവശങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. അക്കാര്യങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുമായി ആലോചിച്ച ശേഷമായിരിക്കും സാവകാശം തേടുന്നതിനെ കുറിച്ച് തീരുമാനത്തിലെത്തുക. യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ളത് സുപ്രീം കോടതി വിധിയാണ്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡിന് കടമയുണ്ട്. കോടതി വിധിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതേകുറിച്ച് ചര്‍ച്ച ചെയ്യണം. തിങ്കളാഴ്ച നിയമവശങ്ങള്‍ അറിഞ്ഞശേഷം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കും. ദേവസ്വം ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും എ. പത്മകുമാര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top