Advertisement

അയ്യപ്പഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്: ദേവസ്വം മന്ത്രി

November 16, 2018
Google News 0 minutes Read
kadakampally surendran

ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തിന് ശേഷമുള്ള തീര്‍ത്ഥാടനകാലമായതിനാല്‍ നിരവധി കടമ്പകള്‍ കടന്നുവേണം ശബരിമലയെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍. അതിനുവേണ്ട നടപടികള്‍ ഘട്ടംഘട്ടമായി ചെയ്തുകൊണ്ടിരിക്കുകയാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ക്കായുള്ള കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 1200 പേര്‍ക്ക് ബാത്ത്‌റൂം സൗകര്യവുമുണ്ട്. ചില ബാത്ത്‌റൂമുകള്‍ മണ്ണ് കയറിയതുമൂലം പ്രവര്‍ത്തയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. അതിനുവേണ്ടി എപ്പോഴും ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായം ആവശ്യമാണ്. എല്ലാ കുറവുകളും പരിഹരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here