ശബരിമലയില്‍ ഹോട്ടലുകളും പ്രസാദ വിതരണ കൗണ്ടറുകളും അടയ്ക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടില്ല: ഡിജിപി

dress code mandatory for police in sabarimala

ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11.00 മണിക്ക് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇത് വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. നേരത്തെ, പോലീസ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top