‘നായകന് അല്‍പ്പം ശ്രദ്ധയാകാം!’; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

virat kohli

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. പെരുമാറ്റ ദൂഷ്യത്തിനാണ് താക്കീത് ലഭിച്ചത്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോടും ആരാധകരോടും ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും എളിമയോടും വിനയത്തോടും പെരുമാറണമെന്നും സമിതി കോഹ്‌ലിയോട് ആവശ്യപ്പെട്ടു. വിദേശ താരങ്ങളെയാണ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടമെന്ന് ട്വീറ്റ് ചെയ്ത ആരാധകനോട് വിദേശത്തേക്ക് പോകാന്‍ കോഹ്‌ലി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കോഹ്‌ലിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top